വയനാട് ജനമൈത്രി പോലീസിന്റെ നേതൃത്വത്തിൽ ബത്തേരി മുനിസിപ്പൽ സ്റ്റേഡിയത്തിൽ ലഹരിക്കെതിരെയുള്ള ബോധവൽക്കരണ സന്ദേശവുമായി സൗഹൃദ ഫുട്ബോൾ പ്രദർശന മത്സരം സംഘടിപ്പിച്ചു

വയനാട് ജനമൈത്രി പോലീസിന്റെ നേതൃത്വത്തിൽ ബത്തേരി മുനിസിപ്പൽ സ്റ്റേഡിയത്തിൽ ലഹരിക്കെതിരെയുള്ള ബോധവൽക്കരണ സന്ദേശവുമായി സൗഹൃദ ഫുട്ബോൾ പ്രദർശന മത്സരം സംഘടിപ്പിച്ചു. വയനാട് ജില്ലാ പോലീസിന്റെ നേതൃത്വത്തിൽ ലഹരിക്കെതിരെ നടക്കുന്ന പ്രചരണ പോരാട്ടത്തിൽ ജില്ലയിലെ മാധ്യമ പ്രവർത്തകരും അണിചേർന്നു . വയനാട് പ്രസ് ക്ലബ്ബ് ടീം വയനാട് ജില്ല പോലീസ് ടീമുമായി മത്സരിച്ചു. മത്സരത്തിൽ പോലീസ് ടീം 3 -- 1 മാർജിനിൽ പ്രസ് ക്ലബ്ബ് ടീമിനെ പരാജയപ്പെടുത്തി. പരിപാടിയിൽ ജില്ല പോലിസ് മേധാവി സമ്മാന വിതരണം നടത്തി
ജില്ല പോലീസ് മേധാവി ശ്രീ R ആനന്ദ് IPS പരിപാടികൾ ഉദ്ഘാടനം ചെയ്തു, ജില്ല ക്രൈംബ്രാഞ്ച് DySP ശ്രീ. മനോജ് കുമാർ R അദ്ധ്യക്ഷത വഹിച്ച ചടങ്ങിൽ ASI ശ്രീ K M ശശിധരൻ, അസി. നോഡൽ ഓഫീസർ ജനമൈത്രി പ്രോജക്ട് വയനാട് ജില്ല സ്വാഗതം പറഞ്ഞു, സുൽത്താൻ ബത്തേരി DySP ശ്രീ. K K അബ്ദുൾ ഷെരീഫ് ചൊല്ലിക്കൊടുത്ത ലഹരി വിരുദ്ധ പ്രതിജ്ഞ ഏവരും ഏറ്റുചൊല്ലി, വയനാട് ജില്ലാ പ്രസ് ക്ലബ്ബ് പ്രസിഡണ്ട് ശ്രീ. ഗിരീഷ് ആശംസയും ASI ശ്രീ.സണ്ണി ജോസഫ് നന്ദിയും പറഞ്ഞു