MDMA യുമായി യുവാവ് പിടിയില്‍

#wayanadpolice
#driveagainstdrugs
കൽപ്പറ്റ വെള്ളാരംകുന്ന് വച്ച് കല്‍പ്പറ്റ പോലീസ് സ്റ്റേഷന്‍ എസ്.ഐ ശ്രീ. ബിജു ആൻ്റണിയും സംഘവും വാഹന പരിശോധന നടത്തി വരവേ  KL 50 F 8072 നമ്പർ മാരുതി ആൾട്ടോ കാറിൽ വരികയായിരുന്ന സക്കീർ(37), S/O മുഹമ്മദ്, കാഞ്ഞിരത്തിങ്കൽ വീട്, തോട്ടറ, കരിമ്പുഴ P.O, മണ്ണാർക്കാട്, പാലക്കാട് എന്നയാളുടെ കൈവശം 2 ഗ്രാം മാരക മയക്കുമരുന്നായ MDMA ഒളിപ്പിച്ചു വച്ച നിലയില്‍ കണ്ടെത്തുകയായിരുന്നു. സീനിയര്‍ സിവില്‍ പോലീസ് ഓഫീസറായ ഷിബിന്‍, സിവില്‍ പോലീസ് ഓഫീസറായ സജാദ് എന്നിവരും പോലീസ് സംഘത്തിലുണ്ടായിരുന്നു.