2 കിലോ കഞ്ചാവുമായി പിടിയില്‍

#wayanadpolice 
#driveagainstdrugs
ലഹരിവസ്തുക്കളുടെ കടത്തും ഉപയോഗവും തടയുക എന്ന ഉദേശത്തോട് കൂടി കേരള പോലീസ് നടത്തി വരുന്ന ലഹരി വിരുദ്ധ പ്രവർത്തനങ്ങളുടെ ഭാഗമായി ജില്ലാ പോലീസ് മേധാവിക്ക് ലഭിച്ച രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിൽ ബത്തേരി പോലീസ് സ്റ്റേഷൻ പരിധിയിൽ ഫയർ ലാന്റിൽ താമസിക്കുന്ന പുഷ്പരാജ് S/O പരമേശ്വരൻ ഫയർ ലാന്റ്, എന്ന വ്യക്തിയുടെ വീട്ടിൽ ബത്തേരി സബ് ഇൻസ്പെക്ടർ ഷജീമിന്റെ നേതൃത്വത്തിൽ നടത്തിയ പരിശോധനയിൽ വിൽപ്പനക്കായി സൂക്ഷിച്ച രണ്ട് കിലോയിൽ കൂടുതൽ വരുന്ന കഞ്ചാവ് കണ്ടെത്തുകയും ഇയാളെ അറസ്റ്റ് ചെയ്യുകയും ചെയ്തു. ഇയാൾക്ക് കഞ്ചാവ് സൂക്ഷിക്കാനേല്‍പ്പിച്ച    യുനസ് ട/0 മുമ്മദലി ചേനക്കൽ വീട് കൈപ്പഞ്ചേരി എന്നയാളെയും അറസ്റ്റ് ചെയ്തിട്ടുണ്ട്. സംഘത്തിൽ സീനിയര്‍ സിവില്‍ പോലീസ് ഓഫീസര്‍മാരായമാരായ ടോണി, സന്തോഷ്‌,സിവില്‍ പോലീസ് ഓഫീസര്‍മാരായ  അജിത്ത് , സീത എന്നിവരും ഉണ്ടായിരുന്നു.